ഗീതേച്ചിയുടെ ഒരു കവിത ഇതാ..
“ഹാ പ്രേമമേ!
നിനക്കെത്ര ഭാവങ്ങള്‍! എത്ര വേഷങ്ങള്‍!
നിനക്കെന്തു ചാരുത! എന്തു ചാപല്യം!
പുഴയും സമുദ്രവും പൂവും ശലഭവും
പാടി പുകഴ്ത്തുന്നു നിന്നെയെന്നും
ഹാ പ്രേമമേ!
ജ്വലിക്കും കനല്‍ക്കട്ട മേല്‍ നിപതിക്കും
ജലകണങ്ങള്‍ പോലയോ നീ
കനലിന്റെ ദീപ്തിയെ കെടുത്തുന്നു-പിന്നെ
കൈവരിക്കുന്നു സ്വയം മരണത്തെയും”