Wednesday, July 21, 2010

അണ്ണാറക്കണ്ണാ മാമ്പഴംതായോ ... വീഡിയോ പാട്ട് ...

അപ്പു എഴുതിയ കവിത രേണു പാടിയത് ഒരു വീഡിയോ ആയി ഇതാ...
അപ്പുവിന്റെ കവിത പൂര്‍ണ രൂപത്തില്‍ ഇവിടെ ...

Wednesday, September 17, 2008

ഒരു വല്ലം ഓണപ്പാട്ടുകള്‍! ഓണം 2008 (മൈത്രി)

ഇക്കൊല്ലത്തെ അത്തം പത്തോണം തിരുവോണം ആറന്മുള ഉത്രട്ടാതി വള്ളം കളിയോടെ സമാപിച്ചെങ്കിലും ഞങ്ങള്‍ പ്രവാസി മലയാളികള്‍ക്ക് ഓണം ഈ വരുന്ന വാരാന്തത്തോടെയേ പൂര്‍ണ്ണമാകുകയുള്ളൂ. അന്നാണ് “മൈത്രി” യുടെ ഓണാ‍ഘോഷം.

ഇക്കൊല്ലത്തെ ഓണപ്പരിപാടിയുടെ ഭാഗമായി ഞങ്ങള്‍ കുട്ടികളെയും മുതിര്‍ന്നവരെയും വച്ച് ഒരു ലഘു നൃത്തനാടകം നടത്തുന്നുണ്ട്. അതിന്റെ ശബ്ദ ലേഖനങ്ങളും സ്ക്രിപ്റ്റുമൊക്കെ മൈത്രിയുടെ വെബ് സൈറ്റില്‍ ചേര്‍ക്കണമെന്നു കരുതുന്നു. മറ്റു പ്രവാസി മലയാളി സംഘങ്ങള്‍ക്ക് അവയെടുത്ത് വരുംകാല ഓണപ്പരിപാടികളില്‍ ഉപയോഗിക്കാനുതകുമെന്ന വിശ്വാസത്തോടെ...  (ഇവ ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ പോസ്റ്റിന് ഒരു കമന്റായോ ഇ-മൈയില്‍ വഴിയോ എന്നെ സമീപിക്കാനപേക്ഷ.)

ഈ നൃത്ത-നാടകത്തിനുവേണ്ടി രാജേഷ് നാരോത്ത് മെനഞ്ഞെടുത്ത പാട്ടുകളിതാ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു.
ആശംസകളോടെ, മറ്റൊരു പ്രവാസി മലയാളി.

Friday, September 12, 2008

ഓണപ്പാട്ട് - “ഒന്നാ‍നാം കൊച്ചു തുമ്പീ എന്‍‌കൂടെ പോരുമോ നീ...?”“

രേണുവും  ആശയും ലതയും ചേര്‍ന്നു പാടിയ ഒരു തുമ്പിതുള്ളല്‍ പാട്ട് (മൈത്രിയുടെ ഓണപ്പരിപാടികളുടെ ഭാഗമായ ലഘു നാടകത്തിന്റെ ഭാഗമായുള്ളത്...)

 "ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"

"നിന്റെ കൂടേ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്‌?"

"കളിക്കാനായ്‌ കളം തരുമേ
കുളിക്കാനായ്‌ കുളം തരുമേ
ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈ കഴുകാന്‍ വെള്ളിക്കിണ്ടി
കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്‌

ഒന്നാനാം കൊചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"Player വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ഇവിടെ നിന്നും download ചെയ്യാം.

Wednesday, September 10, 2008

Renu sings "മാവേലി നാടു വാണീടും കാലം.” Music by Rajesh Naroth

മൈത്രിയുടെ ഓണാഘോഷങ്ങള്‍ക്കായ് രാജേഷ് ഈ ഗാനം പുതിയ ഈണത്തോടെ അവതരിപ്പിക്കുന്നു. അതിന് സ്വരം നല്‍കാന്‍ രേണുവിന് ഭാഗ്യമുണ്ടായി.

ഗാനം ഇവിടെ കേള്‍ക്കാം:


Player വഴി കേള്‍ക്കാനൊക്കാത്തവര്‍ക്ക് ഈ ലിങ്കില്‍ right-click ചെയ്ത് download ചെയ്യാം.

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും

കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം

കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല...


രാജേഷ് നാരോത്തിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ! :)

Wednesday, September 3, 2008

അത്തം പത്തോണം - പൊന്നോണം! (ഓണക്കവിത)

ഒരു നല്ല ഓണപ്പാട്ടിതാ... ഈണമിട്ടു പാടാന്‍ പാകത്തിന്...

അത്തം പത്തോണം പൊന്നോണം! തിരുവോണം [2]
കേരളക്കരയിലെങ്ങും ആഹ്ലാദത്തകില്‍ മേളം! [അത്തം]

പുത്തരിച്ചോറുണ്ണാന്‍, പുത്തനുടുപ്പിടാന്‍
മുത്തശ്ശിക്കൊപ്പം(ഓണ) പൂവട നേദിക്കാന്‍.... [അത്തം]

മുത്താരം കുന്നിലെ കോലോത്തെ തത്തമ്മേം
തൃത്താലത്താഴത്തെ കാവിലെ പൂങ്കാറ്റും
മത്തപ്പൂ ചെത്തിപ്പൂ, പിച്ചകപ്പൂമാലാ
അണിയിച്ചൊരുക്കുന്നൂ, മാവേലിത്തമ്പ്രാനായ്! [അത്തം]

കൊമ്പുവിളി, കുഴലുവിളി
ചെണ്ടമേളം, തകിലടി!
പഞ്ചവാദ്യമേളത്തോടെ
തമ്പുരാന്റെ വരവിതാ!! [കൊമ്പു]

പമ്പയാറ്റില്‍ വള്ളം കളി
അമ്പലത്തില്‍ താലപ്പൊലി
വമ്പനാനപ്പുറത്തേറി
തമ്പുരാന്റെ വരവിതാ!! [കൊമ്പു]

അത്തം പത്തോണം പൊന്നോണം! തിരുവോണം [2]
കേരളക്കരയിലെങ്ങും ആഹ്ലാദത്തകില്‍ മേളം! [അത്തം]

Saturday, August 9, 2008

G. മനുവിന്റെ “ഓര്‍മ്മയിലെ മഴ” എന്ന കവിത ഇതാ ...

G. മനു http://kallupencil.blogspot.com/ -ല്‍ അവതരിപ്പിച്ച “ഓര്‍മ്മയിലെ മഴ” എന്ന കവിത ചൊല്ലിയതിവിടെ കേള്‍ക്കാം.

“വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. ഓര്‍മ്മ
ത്തുള്ളികള്‍ മഴയായി വീണ്ടും മുന്നിലെത്തുന്നു
വെള്ളമേറിയ മുറ്റമിന്നൊരു പൊയ്‌കയാവുന്നു.. കളി
വള്ളമിട്ട മനസു വീണ്ടും കുളിരു കോരുന്നു.”
കവിത ഇവിടെ വായിക്കാം. പ്ലേയര്‍ വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് MP3 ഇവിടെ download ചെയ്യാം.

Wednesday, July 23, 2008

കുഞ്ഞാറ്റക്കിളിയുടെ പാട്ട് - നാടന്‍ പാട്ടിന്റെ ഈണത്തില്‍

ചന്ദ്രകാന്തം ചേച്ചി എഴുതിയ കുഞ്ഞാറ്റക്കിളി എന്ന കവിത...

"പാടത്തിന്നക്കരെ ചോലയ്ക്കടുത്തൊരുനാഴിപ്പയറു വിതച്ചിട്ടുണ്ടേ..."
കുഞ്ഞാറ്റക്കൂട്ടില്‍ വിരുന്നിനു വന്നൊരുചങ്ങാലിച്ചങ്ങാതി ചൊല്ലി മെല്ലേ..

ഇതാ രേണുവിന്റെ ശബ്ദത്തില്‍ ...Podast link വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് അത് ഇവിടെ കേള്‍ക്കാം.