ഗീതേച്ചിയുടെ ഒരു കവിത ഇതാ..
“ഹാ പ്രേമമേ!
നിനക്കെത്ര ഭാവങ്ങള്‍! എത്ര വേഷങ്ങള്‍!
നിനക്കെന്തു ചാരുത! എന്തു ചാപല്യം!
പുഴയും സമുദ്രവും പൂവും ശലഭവും
പാടി പുകഴ്ത്തുന്നു നിന്നെയെന്നും
ഹാ പ്രേമമേ!
ജ്വലിക്കും കനല്‍ക്കട്ട മേല്‍ നിപതിക്കും
ജലകണങ്ങള്‍ പോലയോ നീ
കനലിന്റെ ദീപ്തിയെ കെടുത്തുന്നു-പിന്നെ
കൈവരിക്കുന്നു സ്വയം മരണത്തെയും”
മുഴുവന്‍ കവിതയും ഗീതേച്ചിയുടെ ബ്ലോഗില്‍ … (ലിങ്ക് ഇവിടെ)
powered by ODEO
കവിത ഇവിടെ .. MP3 ഇവിടെ download ചെയ്യാം
11 comments:
ഗീതേച്ചിയുടെ കവിത തുളുമ്പുന്ന ഈ ഗീതികയ്ക്കൊരു ഈണമിട്ടു പാടി സമര്‍പ്പിക്കുന്നു. :)
ക്ലാപ്പ് ,ക്ലാപ്പ് ,ക്ലാപ്പ് നന്നായി എമ്പ്രാന്തിരി ..
കുറെ കൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍ .
മനോജ്,
ഗീത ചേച്ചിയുടെ കവിതയെ ഈണത്തോടെ പാടി പോസ്ടിയതിനു അഭിനന്ദനങ്ങള്‍..
കാപ്പില്‍സു പറഞ്ഞപോലെ മനോജിന്‍റെ ബെസ്റ്റ് ആണിത് എന്ന് ഞാനും വിശ്വസിക്കുന്നില്ല.
ഒരു ശ്രമം കൂടെ നടത്തൂ.. ആലാപനത്തിനു ഒരല്‍പ്പം പേസ് ആകാം എന്ന് തോന്നുന്നു, അതോ എന്‍റെ തോന്നലോ എന്നറിയില്ല.പക്ഷെ ഈ എഴുതിയത് ഒരു കുറവായി എടുത്തെക്കരുത് കേട്ടോ..
:)
കവിതയും ആലാപനവും നന്നായിട്ടുണ്ട്..
ആശംസകള്‍!!
ആലാപനത്തിനും വരികള്‍ക്കും ഒരു വലിയ കൈയ്യടി..ആസ്വദിച്ചൂട്ടൊ...അലാപനത്തില്‍ ഇത്തിരികൂടി സംഗതികള്‍ ഉണ്ടായിരുന്നെങ്കില്‍..!
പാട്ടുകേട്ടവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും വളരെ നന്ദിയുണ്ട്. ഇത് ഞാന്‍ ഓര്‍ക്കസ്ട്രാ ഒക്കെ വച്ച് നല്ലൊരു പാട്ടുകാരിയെക്കൊണ്ട് പാടിച്ചു ശരിയാക്കിയെടുക്കാം’ട്ടോ?
സംഗതിയൊക്കെക്കൂട്ടി വൃത്തികേടാക്കണ്ടാന്നും കരുതി..:)
നല്ല സംരംഭം.. ആശംസകള്‍ മനോജ്..
എനിക്ക് ഡൌണ്‍ ലോഡാന്‍ പറ്റിയില്ല:(
സ്വപ്നാടകാ, ഈണത്തിലും താളത്തിലുമൊന്നും സെറ്റ് ചെയ്യാതെ വാരിവലിച്ചെഴുതിയ ഈ വരികളെക്കൂടി ഒരു ഈണത്തിന്റെ ചട്ടക്കൂട്ടിലൊതുക്കി നിറുത്തി ആലപിച്ചതിന് എങ്ങനെയാണ് നന്ദി പറയുക. വളരെയധികം സന്തോഷമുണ്ട് മനോജ്.
( ഇതു കാണാന്‍ താമസിച്ചുപോയി. ക്ഷമിക്കണം കേട്ടൊ. ഇപ്പോഴും സ്വപ്നാടകന്‍ എന്ന പേരില്‍ ക്ലിക്കിയാല്‍ മനോജിന്റെ പേജ് ഓപ്പണ്‍ ആകാറില്ല. എന്താണാവോ പ്രോബ്ലം.)
ഗീതേച്ചിയുടെ ഒരോ കവിതക്കളിലും
മനസിനെ സ്പര്‍ശിക്കുന്ന എന്തെലും അനുഭവം
ഉണ്ടാകും.
ഏതായാലും കവിത വായിച്ചപ്പോള്‍
തോന്നിയതിലും സന്തോഷം അതു
പാടി കേട്ടപ്പോള്‍
തോന്നി
നന്ദി
പാട്ട് കേട്ട് അഹിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.
ലക്ഷ്മി: MP3 ഇവിടെയും download ചെയ്യാം
Post a Comment