Wednesday, September 17, 2008

ഒരു വല്ലം ഓണപ്പാട്ടുകള്‍! ഓണം 2008 (മൈത്രി)

ഇക്കൊല്ലത്തെ അത്തം പത്തോണം തിരുവോണം ആറന്മുള ഉത്രട്ടാതി വള്ളം കളിയോടെ സമാപിച്ചെങ്കിലും ഞങ്ങള്‍ പ്രവാസി മലയാളികള്‍ക്ക് ഓണം ഈ വരുന്ന വാരാന്തത്തോടെയേ പൂര്‍ണ്ണമാകുകയുള്ളൂ. അന്നാണ് “മൈത്രി” യുടെ ഓണാ‍ഘോഷം.

ഇക്കൊല്ലത്തെ ഓണപ്പരിപാടിയുടെ ഭാഗമായി ഞങ്ങള്‍ കുട്ടികളെയും മുതിര്‍ന്നവരെയും വച്ച് ഒരു ലഘു നൃത്തനാടകം നടത്തുന്നുണ്ട്. അതിന്റെ ശബ്ദ ലേഖനങ്ങളും സ്ക്രിപ്റ്റുമൊക്കെ മൈത്രിയുടെ വെബ് സൈറ്റില്‍ ചേര്‍ക്കണമെന്നു കരുതുന്നു. മറ്റു പ്രവാസി മലയാളി സംഘങ്ങള്‍ക്ക് അവയെടുത്ത് വരുംകാല ഓണപ്പരിപാടികളില്‍ ഉപയോഗിക്കാനുതകുമെന്ന വിശ്വാസത്തോടെ...  (ഇവ ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ പോസ്റ്റിന് ഒരു കമന്റായോ ഇ-മൈയില്‍ വഴിയോ എന്നെ സമീപിക്കാനപേക്ഷ.)

ഈ നൃത്ത-നാടകത്തിനുവേണ്ടി രാജേഷ് നാരോത്ത് മെനഞ്ഞെടുത്ത പാട്ടുകളിതാ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു.
ആശംസകളോടെ, മറ്റൊരു പ്രവാസി മലയാളി.

Friday, September 12, 2008

ഓണപ്പാട്ട് - “ഒന്നാ‍നാം കൊച്ചു തുമ്പീ എന്‍‌കൂടെ പോരുമോ നീ...?”“

രേണുവും  ആശയും ലതയും ചേര്‍ന്നു പാടിയ ഒരു തുമ്പിതുള്ളല്‍ പാട്ട് (മൈത്രിയുടെ ഓണപ്പരിപാടികളുടെ ഭാഗമായ ലഘു നാടകത്തിന്റെ ഭാഗമായുള്ളത്...)

 "ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"

"നിന്റെ കൂടേ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്‌?"

"കളിക്കാനായ്‌ കളം തരുമേ
കുളിക്കാനായ്‌ കുളം തരുമേ
ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈ കഴുകാന്‍ വെള്ളിക്കിണ്ടി
കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്‌

ഒന്നാനാം കൊചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"



Player വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ഇവിടെ നിന്നും download ചെയ്യാം.

Wednesday, September 10, 2008

Renu sings "മാവേലി നാടു വാണീടും കാലം.” Music by Rajesh Naroth

മൈത്രിയുടെ ഓണാഘോഷങ്ങള്‍ക്കായ് രാജേഷ് ഈ ഗാനം പുതിയ ഈണത്തോടെ അവതരിപ്പിക്കുന്നു. അതിന് സ്വരം നല്‍കാന്‍ രേണുവിന് ഭാഗ്യമുണ്ടായി.

ഗാനം ഇവിടെ കേള്‍ക്കാം:


Player വഴി കേള്‍ക്കാനൊക്കാത്തവര്‍ക്ക് ഈ ലിങ്കില്‍ right-click ചെയ്ത് download ചെയ്യാം.

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും

കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം

കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല...


രാജേഷ് നാരോത്തിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ! :)

Wednesday, September 3, 2008

അത്തം പത്തോണം - പൊന്നോണം! (ഓണക്കവിത)

ഒരു നല്ല ഓണപ്പാട്ടിതാ... ഈണമിട്ടു പാടാന്‍ പാകത്തിന്...

അത്തം പത്തോണം പൊന്നോണം! തിരുവോണം [2]
കേരളക്കരയിലെങ്ങും ആഹ്ലാദത്തകില്‍ മേളം! [അത്തം]

പുത്തരിച്ചോറുണ്ണാന്‍, പുത്തനുടുപ്പിടാന്‍
മുത്തശ്ശിക്കൊപ്പം(ഓണ) പൂവട നേദിക്കാന്‍.... [അത്തം]

മുത്താരം കുന്നിലെ കോലോത്തെ തത്തമ്മേം
തൃത്താലത്താഴത്തെ കാവിലെ പൂങ്കാറ്റും
മത്തപ്പൂ ചെത്തിപ്പൂ, പിച്ചകപ്പൂമാലാ
അണിയിച്ചൊരുക്കുന്നൂ, മാവേലിത്തമ്പ്രാനായ്! [അത്തം]

കൊമ്പുവിളി, കുഴലുവിളി
ചെണ്ടമേളം, തകിലടി!
പഞ്ചവാദ്യമേളത്തോടെ
തമ്പുരാന്റെ വരവിതാ!! [കൊമ്പു]

പമ്പയാറ്റില്‍ വള്ളം കളി
അമ്പലത്തില്‍ താലപ്പൊലി
വമ്പനാനപ്പുറത്തേറി
തമ്പുരാന്റെ വരവിതാ!! [കൊമ്പു]

അത്തം പത്തോണം പൊന്നോണം! തിരുവോണം [2]
കേരളക്കരയിലെങ്ങും ആഹ്ലാദത്തകില്‍ മേളം! [അത്തം]

Saturday, August 9, 2008

G. മനുവിന്റെ “ഓര്‍മ്മയിലെ മഴ” എന്ന കവിത ഇതാ ...

G. മനു http://kallupencil.blogspot.com/ -ല്‍ അവതരിപ്പിച്ച “ഓര്‍മ്മയിലെ മഴ” എന്ന കവിത ചൊല്ലിയതിവിടെ കേള്‍ക്കാം.

“വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. ഓര്‍മ്മ
ത്തുള്ളികള്‍ മഴയായി വീണ്ടും മുന്നിലെത്തുന്നു
വെള്ളമേറിയ മുറ്റമിന്നൊരു പൊയ്‌കയാവുന്നു.. കളി
വള്ളമിട്ട മനസു വീണ്ടും കുളിരു കോരുന്നു.”




കവിത ഇവിടെ വായിക്കാം. പ്ലേയര്‍ വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് MP3 ഇവിടെ download ചെയ്യാം.

Wednesday, July 23, 2008

കുഞ്ഞാറ്റക്കിളിയുടെ പാട്ട് - നാടന്‍ പാട്ടിന്റെ ഈണത്തില്‍

ചന്ദ്രകാന്തം ചേച്ചി എഴുതിയ കുഞ്ഞാറ്റക്കിളി എന്ന കവിത...

"പാടത്തിന്നക്കരെ ചോലയ്ക്കടുത്തൊരുനാഴിപ്പയറു വിതച്ചിട്ടുണ്ടേ..."
കുഞ്ഞാറ്റക്കൂട്ടില്‍ വിരുന്നിനു വന്നൊരുചങ്ങാലിച്ചങ്ങാതി ചൊല്ലി മെല്ലേ..

ഇതാ രേണുവിന്റെ ശബ്ദത്തില്‍ ...



Podast link വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് അത് ഇവിടെ കേള്‍ക്കാം.

Sunday, May 25, 2008

ചന്ദ്രകാന്തം എഴുതിയ “കാര്‍മുകിലേ” എന്ന കവിത

ചന്ദ്രകാന്തം എഴുതിയ “കാര്‍മുകിലേ” എന്ന കവിത പാടിയിരിക്കുന്നതു കേട്ടാലും... :)

“മാനത്തു മുട്ടുന്ന മാമല മേലേ...
മങ്ങിത്തുടങ്ങുന്ന സൂര്യന്നു താഴേ...
തെന്നിപ്പറക്കുന്ന കാറ്റിന്റെ കൂടേ...
കണ്ടല്ലോ കാക്കക്കറുമ്പി ഞാന്‍ നിന്നേ..

നീലക്കടലിലെ നീരെല്ലാം കോരീ..
ആകാശത്തോട്ടത്തിന്‍ ചാരത്തു കൂടീ..
പോരുമ്പോളാരേ പെരുമ്പറ കൊട്ടീ..
പേടിപ്പെടുത്തുവാനോടി വന്നെത്തീ..”

കവിത പൂര്‍ണ്ണമായും ഇവിടെ...

powered by ODEO

ഇതാ മറ്റൊരു ശൈലിയില്‍...

powered by ODEO


കവിത ഇവിടെ .. MP3 ഇവിടെ & ഇവിടെ

Saturday, May 24, 2008

ഗീതേച്ചിയുടെ "ഹാ .. പ്രേമമേ" ഈണത്തോടെ പാടിയത്


ഗീതേച്ചിയുടെ ഒരു കവിത ഇതാ..

“ഹാ പ്രേമമേ!
നിനക്കെത്ര ഭാവങ്ങള്‍! എത്ര വേഷങ്ങള്‍!
നിനക്കെന്തു ചാരുത! എന്തു ചാപല്യം!
പുഴയും സമുദ്രവും പൂവും ശലഭവും
പാടി പുകഴ്ത്തുന്നു നിന്നെയെന്നും

ഹാ പ്രേമമേ!
ജ്വലിക്കും കനല്‍ക്കട്ട മേല്‍ നിപതിക്കും
ജലകണങ്ങള്‍ പോലയോ നീ
കനലിന്റെ ദീപ്തിയെ കെടുത്തുന്നു-പിന്നെ
കൈവരിക്കുന്നു സ്വയം മരണത്തെയും”

മുഴുവന്‍ കവിതയും ഗീതേച്ചിയുടെ ബ്ലോഗില്‍ … (ലിങ്ക് ഇവിടെ)


powered by ODEO

കവിത ഇവിടെ .. MP3 ഇവിടെ download ചെയ്യാം

Sunday, May 11, 2008

തുമ്പീ - ഒരു പ്രേമസന്ദേശമേകുമോ?

പാടിയവതരിപ്പിക്കാന്‍ കൊള്ളാവുന്ന ഒരു പ്രേമഗീതം. സംഗീതം ചേര്‍ത്ത് പാടിയാല്‍ ലിങ്ക് അയച്ചുതരാന്‍ മറക്കരുതേ... :)


പൂത്തുമ്പീ പൂവാലിത്തുമ്പീ!
പുന്നാകച്ചോട്ടിലിരിക്കും വര്‍ണ്ണപ്പൂത്തുമ്പീ-
പൂവരശ്ശിന്നരികില്‍ നില്‍ക്കും കൂവളക്കണ്ണാള്‍ക്കെന്‍
പ്രേമസന്ദേശമൊന്നു ചൊല്ലി വരുമോ നീ?

[പൂത്തുമ്പീ ... ]


ഇന്നലെ കണ്ടപ്പോള്‍- കോവിലില്‍
ചന്ദനം ചാര്‍ത്തി നില്പൂ..
ഇന്നു ഞാന്‍ നോക്കിയപ്പോള്‍ - വാടിയില്‍
ഇളവെയില്‍കാഞ്ഞു നിന്നൂ!
ഈണത്തില്‍ പാടിയാ സുന്ദരിപ്പെണ്ണാള്‍ക്കു
സന്ദേശമേകിവരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!

[പൂത്തുമ്പീ ... ]


പൂവാറിന്‍ തീരത്ത് ഈറനണിഞ്ഞു- ചെം
തൂവല്‍ മിനുക്കി നില്‍പ്പൂ - പാട്ടൊന്നു മൂളിയവള്‍.
പൂവാകത്തളിരൊത്തിരി വീണുകിടന്ന വാടീല്‍ (വാടിയില്‍)
തൂവാനൊരുങ്ങി തീര്‍ത്ഥം - വെയിലേല്‍ക്കാന്‍ വന്ന മേഘം.

ഇളവെയ്‌ലും മഴമേഘോം കെട്ടിപ്പിടിക്കുന്നേരം
സന്ദേശമേകി വരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!

[പൂത്തുമ്പീ ... ]

Thursday, May 8, 2008

G Manu എഴുതിയ “പള്ളിക്കൂടമടച്ചല്ലോ“- by ManojE

G Manu എഴുതിയ “പള്ളിക്കൂടമടച്ചല്ലോ“ എന്ന കവിത ഇതാ.

"പള്ളിക്കൂടമടച്ചല്ലോയിനി തുള്ളിച്ചാടി നടക്കാലോ
പുള്ളിയുടുപ്പിട്ടങ്ങേക്കാവില്‍ പൂരം കാണാന്‍ പോകാലോ

കൊന്നപ്പൂക്കണി വക്കും ദൂരെ കുന്നിന്‍ മുകളില്‍ ചെല്ലാലോ
കൂട്ടരുമൊത്തു കളിച്ചു മദിച്ചൊരു പാട്ടും പാടി നടക്കാലോ..."


powered by ODEO
MP3 ഇവിടെ.. കവിത ഇവിടെ

Saturday, April 12, 2008

ബൈജുവിന്റെ പുതിയ വിഷു ഗാനം - എന്റെ ഈണത്തിലും :)


ഒരു വിഷുഗാനം

ബൈജുവും ബഹുവ്രീഹിയും ചേര്‍ന്നുണ്ടാക്കിയ നല്ല ഒരു വിഷുഗാനം ഇവിടെ കേള്‍ക്കാം.


അവരുടെ പാട്ട് കേള്‍ക്കുന്നതിനു മുന്‍‌പ് കവിത വായിച്ച് ഞാന്‍ പാടിയത് താഴെ...


powered by ODEO
MP3 ഇവിടെ കവിത ഇവിടെ

Audio Image
വിഷു ആശംസകള്‍!!

Friday, April 11, 2008

Puzha.Com - കവിത - കുട്ടികളുടെ വിഷു!

പാടാന്‍ പറ്റിയ ഒരു കവിത ...

“കണിവെള്ളരിയും കൊന്നപ്പൂവും
കണികണ്ടുണരൂ കുട്ടികളേ,
ഫലമൂലാദികള്‍, സ്വര്‍ണ്ണം, വസ്ത്രം... “


കവിത ഇവിടെ...

Puzha.Com - Puzha Kids Channel

Saturday, April 5, 2008

മഴത്തുള്ളികള്‍ എഴുതിയ കവിത “കുട്ടന്റെ കാറ്റാടി“ - by ManojE




മഴത്തുള്ളികള്‍ എഴുതിയ കുട്ടന്റെ കാറ്റാടി എന്ന കവിത ഇതാ പാടിയിരിക്കുന്നു...


“കുട്ടന്റെ കൈയിലെ കാറ്റാടി കാലത്തു തട്ടിപ്പറിക്കുവാന്‍ കാറ്റു വന്നു..


പെട്ടെന്ന് വീശിയ കാറ്റിന്റെ മൂളലില്‍ കുട്ടനോ ചാടിക്കയറി വീട്ടില്‍..”





Player വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് MP3 ഇവിടെ കവിത ഇവിടെ

* Picture by Poombatta

Thursday, April 3, 2008

G.Manu-വിന്റെ "രാധയും അച്ഛനും ആകാശവും" by ManojE

G.Manu-വിന്റെ രാധയും അച്ഛനും ആകാശവും

രാവിലീയാകാശ വിസ്മയം കാണുവാന്‍
രാധയും അച്ഛനുമൊത്തുചേര്‍ന്നു

എണ്ണിയാല്‍ തീരാത്ത താരങ്ങളാദൂര
വിണ്ണിലായ്‌ മിന്നുന്ന കണ്ടു നിന്നു

പാലാഴിപോലലയാടുന്ന വാനിലായ്‌
ആലോലമോടും മുകില്‍നിരയില്‍

ചിമ്മിയും മങ്ങിയും കണ്ണുകവര്‍ന്നും കൊ-
ണ്ടമ്മട്ടിലെത്രയോ നക്ഷത്രങ്ങള്‍



powered by ODEO
MP3 ഇവിടെ download ചെയ്യാം ... കവിത ഇവിടെ

Wednesday, April 2, 2008

അപ്പു എഴുതിയ "നാടന്‍ചായക്കട" ... by ManojE

അപ്പു എഴുതിയ നാടന്‍ചായക്കട ...
"പുല്ലുകുളങ്ങരയമ്പലമുക്കില്‍നല്ലൊരു ചായക്കടയുണ്ടേ
പലഹാരങ്ങള്‍ പലതുംകിട്ടുംപിള്ളേച്ചന്‍‌തന്‍ കടയുണ്ടേ."
ഇതാ, പാടിയിരിക്കുന്നു...

powered by ODEO
കവിത ഇവിടെ.. MP3 ഇവിടെ

Tuesday, April 1, 2008

കുട്ടന്‍ ഗോപുരത്തിങ്കല്‍ - യാഗാശ്വം! by Manoj

KUTTAN GOPURATHINKAL എഴുതിയ യാഗാശ്വം എന്ന കവിത

“മടുത്തൂ, യാഗാശ്വത്തെപ്പോലെയീയാത്ര, പിടി-
കൊടുക്കാം, ആരെങ്കിലും എതിരേവരുന്നെങ്കില്
‍പിടിച്ച്‌ കെട്ടാന്‍, പണ്ട്‌, വന്ന രാജാക്കന്‍മാര്‍ക്ക്‌
കടക്കണ്ണേറുപോലും തടുക്കാന്‍ കഴിഞ്ഞില്ല”


powered by ODEO

കവിത ഇവിടെ MP3 ഇവിടെ

Monday, March 31, 2008

G. മനുവിന്റെ കവിത “ബലൂണ്‍” - by ManojE

G. മനു എഴുതിയ “ബലൂ‍ണ്‍” എന്ന കവിത.

“പൊങ്ങിപ്പൊങ്ങിപ്പൊങ്ങി നടക്കും പൊങ്ങച്ചക്കാരന്‍
കുടവയറുംകൊണ്ടോടി നടക്കും കുടചൂടാ മാമന്‍
പുള്ളിയുടുപ്പും കള്ളിയുടുപ്പും പുള്ളിക്കെന്തിഷ്ടം ...“


powered by ODEO

കവിത ഇവിടെ പാട്ട് ഇവിടെ

Saturday, March 29, 2008

യുഗ്മഗാനം- “ശുഭദിനം” Renu & Manoj


കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇവിടെ പോസ്റ്റ് ചെയ്ത “ശുഭദിനം” എന്ന കവിത രേണുവും ഞാനും കൂ‍ടി ഈണത്തില്‍ പാ‍ടിയത് ഇതാ.
.
.
.

“അമ്മുക്കുട്ടീ, കയ്യിലിരിക്കും കിണ്ണം കാണട്ടേ!”
“അപ്പുക്കുട്ടാ, കിണ്ണം കാട്ടാം, തട്ടിയെടുക്കല്ലേ?”

“അമ്മുക്കുട്ടീ, കിണ്ണം നിറയേ പായസമാണല്ലോ!
അപ്പുക്കുട്ടനു പായസമുണ്ണാന്‍ കൊതിയാവുന്നല്ലോ!!”

“അപ്പുക്കുട്ടാ തേവര് തന്ന പ്രസാദമിതാണല്ലോ
അനിയന്‍‌ കുട്ടന്‍ അതുമോര്‍ത്തവിടെ കാത്തിരിപ്പില്ലേ?
വീട്ടില്‍ വന്നാല്‍ ചോറും കറിയും പായസവും നല്‍കാം
മുറ്റത്തിട്ടൊരു നല്ലൂഞ്ഞാലില്‍ ആട്ടവുമാടാമേ...”

“ഊഞ്ഞാലാടാം, പായസമുണ്ണാം എന്തൊരു നല്ലദിനം!
അമ്മുക്കുട്ടിയെ ശകുനം കണ്ടത് നല്ലൊരു ശുഭദിനമേ!!!”


powered by ODEO
Podcast player വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് പാട്ട് ഇവിടെ download ചെയ്യാം.

Friday, March 28, 2008

യുഗ്മഗാനം! “മഞ്ഞക്കിളിയേ - മന്ദാരപ്പൂ വേണോടീ...”


മഷിത്തണ്ട്-ല്‍ മനുവും മഴത്തുള്ളിയും ദീപാവലി ദിനത്തില്‍ കുഞ്ഞു കൂട്ടുകാര്‍ക്ക് കാഴ്ചവച്ച

കുഞ്ഞിക്കുട്ടനും കുഞ്ഞിക്കിളിയും
.
.
.
“മഞ്ഞക്കിളിയേ മഞ്ഞക്കിളിയേ... മന്ദാരപ്പൂ വേണോടീ ?
മഞ്ഞക്കിളിയേ മഞ്ഞക്കിളിയേ.... മുല്ലപ്പൂവിതള്‍ വേണോടീ ?“

എന്ന കവിത ഇതാ നിങ്ങള്‍ക്കെല്ലാവര്‍ക്കുമായ് സമര്‍പ്പിക്കുന്നു...


powered by ODEO

പാട്ട് ഇവിടെ കവിത ഇവിടെ.

Thursday, March 27, 2008

G.Manu - ഉണ്ണീ നീ കണ്ണു തുറക്കുക - by Manoj.

G.Manu എഴുതിയ ഉണ്ണീ നീ കണ്ണു തുറക്കുക എന്ന കവിത.

"ഉണ്ണീ നീ കണ്ണുതുറന്നൊന്നു കാണുകീ
മണ്ണും മരവും മഴത്തുള്ളിയും
പൂവിന്‍റെ പുഞ്ചിരിച്ചുണ്ടും അരികിലെ
പൂമ്പാറ്റ വയ്ക്കും മണിച്ചുവടും"


powered by ODEO
MP3 link ഇവിടെ കവിത ഇവിടെ.

Monday, March 24, 2008

ശുഭദിനം.

“അമ്മുക്കുട്ടീ, കയ്യിലിരിക്കും കിണ്ണം കാണട്ടേ!”
“അപ്പുക്കുട്ടാ, കിണ്ണം കാട്ടാം, തട്ടിയെടുക്കല്ലേ?”

“അമ്മുക്കുട്ടീ, കിണ്ണം നിറയേ പായസമാണല്ലോ!
അപ്പുക്കുട്ടനു പായസമുണ്ണാന്‍ കൊതിയാവുന്നല്ലോ!!”

“അപ്പുക്കുട്ടാ തേവര് തന്ന പ്രസാദമിതാണല്ലോ
അനിയന്‍‌ കുട്ടന്‍ അതുമോര്‍ത്തവിടെ കാത്തിരിപ്പില്ലേ?
വീട്ടില്‍ വന്നാല്‍ ചോറും കറിയും പായസവും നല്‍കാം
മുറ്റത്തിട്ടൊരു നല്ലൂഞ്ഞാലില്‍ ആട്ടവുമാടാമേ...”

“ഊഞ്ഞാലാടാം, പായസമുണ്ണാം എന്തൊരു നല്ലദിനം!
അമ്മുക്കുട്ടിയെ ശകുനം കണ്ടത് നല്ലൊരു ശുഭദിനമേ!!!”

G.Manu-വിന്റെ കവിത “ഇതെന്തേയിതിങ്ങനെ....” ഈണത്തില്‍

G. മനു ഇന്നു പോസ്റ്റ് ചെയ്ത “ ഇതെന്തേയിങ്ങനെ? “ എന്ന കവിത ഇതാ ഈണത്തില്‍ പാടിയതു കേട്ടാലും...

“അമ്മേ അമ്മേ കണ്ടോ ഭിത്തിയില്‍ അമ്മു ചിരിക്കുന്നു
ഇമ്മിണി നല്ലൊരു കമ്മലുമിട്ടി-ട്ടമ്മു ചിരിക്കുന്നു. ...”



powered by ODEO
Podcast player വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് പാട്ട് ഇവിടുന്നു download ചെയ്യാം.

Sunday, March 23, 2008

പുതിയൊരുദ്യമം

പുതിയൊരുദ്യമം

ദിവാസ്വപ്നങ്ങള്‍ എന്ന ബ്ലോഗില്‍ കവിതകള്‍ പാടി പോസ്റ്റ് ചെയ്ത് അത് ഇപ്പോള്‍ കവിതയ്ക്കുള്ളതാണോ അതൊ എന്റെ കഥകള്‍ക്കുള്ളതാണോ എന്ന് ആകെ കണ്‍ഫ്യൂഷന്‍. അങ്ങനെയാണ്‍ കവിത/പാട്ട് എന്നിവയ്ക്ക്മാത്രമായൊരു ബ്ലോഗു തുടങ്ങാമെന്ന് തീരുമാനിച്ചത്.

അങ്ങനെ ഇത് തുടങ്ങി. ഏവരുടെയും പ്രോത്സാഹനവും സഹകരണവും അതിലുപരി അഭിപ്രായങ്ങളും നീര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഒരു തേങ്ങാ, ഇവിടെ .. ദാ... ഠേ!!