പാടിയവതരിപ്പിക്കാന്‍ കൊള്ളാവുന്ന ഒരു പ്രേമഗീതം. സംഗീതം ചേര്‍ത്ത് പാടിയാല്‍ ലിങ്ക് അയച്ചുതരാന്‍ മറക്കരുതേ... :)
പൂത്തുമ്പീ പൂവാലിത്തുമ്പീ!
പുന്നാകച്ചോട്ടിലിരിക്കും വര്‍ണ്ണപ്പൂത്തുമ്പീ-
പൂവരശ്ശിന്നരികില്‍ നില്ക്കും കൂവളക്കണ്ണാള്‍ക്കെന്‍
പ്രേമസന്ദേശമൊന്നു ചൊല്ലി വരുമോ നീ?
[പൂത്തുമ്പീ ... ]
ഇന്നലെ കണ്ടപ്പോള്‍- കോവിലില്‍
ചന്ദനം ചാര്‍ത്തി നില്പൂ..
ഇന്നു ഞാന്‍ നോക്കിയപ്പോള്‍ - വാടിയില്‍
ഇളവെയില്‍കാഞ്ഞു നിന്നൂ!
ഈണത്തില്‍ പാടിയാ സുന്ദരിപ്പെണ്ണാള്‍ക്കു
സന്ദേശമേകിവരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!
[പൂത്തുമ്പീ ... ]
പൂവാറിന് തീരത്ത് ഈറനണിഞ്ഞു- ചെം
തൂവല്‍ മിനുക്കി നില്പ്പൂ - പാട്ടൊന്നു മൂളിയവള്‍.
പൂവാകത്തളിരൊത്തിരി വീണുകിടന്ന വാടീല്‍ (വാടിയില്‍)
തൂവാനൊരുങ്ങി തീര്‍ത്ഥം - വെയിലേല്ക്കാന് വന്ന മേഘം.
ഇളവെയ്ലും മഴമേഘോം കെട്ടിപ്പിടിക്കുന്നേരം
സന്ദേശമേകി വരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!
[പൂത്തുമ്പീ ... ]
Subscribe to:
Post Comments (Atom)
4 comments:
“പൂവരശ്ശിന്നരികില്‍ നില്ക്കും കൂവളക്കണ്ണാള്‍ക്കെന്‍
പ്രേമസന്ദേശമൊന്നു ചൊല്ലി വരുമോ നീ?“
ഈണമിട്ട് പാട്ടു പാടാനൊക്കുന്ന ഒരു ചെറിയ പ്രേമകവിത ഇതാ...
എഴുതുമ്പോള്‍ മനോജേട്ടന്റെ മനസ്സിലുണ്ടായിരുന്ന ഈണത്തില്‍ ഒന്ന് പാടൂ. അതാദ്യം കേള്‍ക്കാം.
ഇതങ്ങ് പാടൂ
ഇന്നലെ കണ്ടപ്പോള്‍- കോവിലില്‍
ചന്ദനം ചാര്‍ത്തി നില്പൂ..
ഇന്നു ഞാന്‍ നോക്കിയപ്പോള്‍ - വാടിയില്‍
ഇളവെയില്‍കാഞ്ഞു നിന്നൂ!
ഈണത്തില്‍ പാടിയാ സുന്ദരിപ്പെണ്ണാള്‍ക്കു
സന്ദേശമേകിവരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!
[പൂത്തുമ്പീ ... ]
പൂവാറിന് തീരത്ത് ഈറനണിഞ്ഞു- ചെം
തൂവല്‍ മിനുക്കി നില്പ്പൂ - പാട്ടൊന്നു മൂളിയവള്‍.
പൂവാകത്തളിരൊത്തിരി വീണുകിടന്ന വാടീല്‍ (വാടിയില്‍)
തൂവാനൊരുങ്ങി തീര്‍ത്ഥം - വെയിലേല്ക്കാന് വന്ന മേഘം.
rathisukam.blogspot.com
Post a Comment