Sunday, May 25, 2008

ചന്ദ്രകാന്തം എഴുതിയ “കാര്‍മുകിലേ” എന്ന കവിത

ചന്ദ്രകാന്തം എഴുതിയ “കാര്‍മുകിലേ” എന്ന കവിത പാടിയിരിക്കുന്നതു കേട്ടാലും... :)

“മാനത്തു മുട്ടുന്ന മാമല മേലേ...
മങ്ങിത്തുടങ്ങുന്ന സൂര്യന്നു താഴേ...
തെന്നിപ്പറക്കുന്ന കാറ്റിന്റെ കൂടേ...
കണ്ടല്ലോ കാക്കക്കറുമ്പി ഞാന്‍ നിന്നേ..

നീലക്കടലിലെ നീരെല്ലാം കോരീ..
ആകാശത്തോട്ടത്തിന്‍ ചാരത്തു കൂടീ..
പോരുമ്പോളാരേ പെരുമ്പറ കൊട്ടീ..
പേടിപ്പെടുത്തുവാനോടി വന്നെത്തീ..”

കവിത പൂര്‍ണ്ണമായും ഇവിടെ...

powered by ODEO

ഇതാ മറ്റൊരു ശൈലിയില്‍...

powered by ODEO


കവിത ഇവിടെ .. MP3 ഇവിടെ & ഇവിടെ

8 comments:

മഴത്തുള്ളി said...

സ്വപ്നാടകന്‍,

ചന്ദ്രകാന്തത്തിന്റെ കവിത രണ്ടു ശൈലിയിലും പാടിയീക്കുന്നത് ഇഷ്ടമായി. എന്റെ ബ്ലോഗ് ലിങ്ക് ഇട്ടിരിക്കുന്നതും ഇന്നാണ് കണ്ടത്. സന്തോഷം.

ഇനിയും കവിതകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നു. അഭിനന്ദനങ്ങള്‍, ആശംസകള്‍ :)

അനില്‍ശ്രീ... said...

സത്യം പറഞ്ഞാല്‍ വിഷമം തോന്നരുത്.

എനിക്ക് ആ കവിത വായിച്ചപ്പോള്‍ ഉള്ള സുഖം അത് ചൊല്ലിക്കേട്ടപ്പോള്‍ തോന്നിയില്ല.

സോറി.

അഭിലാഷങ്ങള്‍ said...

ഡെഡിക്കേഷന് 100 മാര്‍ക്ക്.

ഓഫ് ടോപ്പിക്ക്:

അനില്‍ശ്രീ, വേറൊരാള്‍ എഴുതിയ കവിതക്ക് ആത്മാര്‍ത്ഥതയോടെ ഒരു ട്യൂണ്‍ ഉണ്ടാക്കിയതിന് സ്വപ്നാടകനെ ഞാന്‍ സത്യത്തില്‍ അഭിനന്ദിക്കുന്നു. എല്ലാവരും വല്യ പാട്ടുകാര്‍ ആകണം എന്നൊന്നും ഇല്ലല്ലോ...! ഇദ്ദേഹത്തിന് കഴിയുന്നതിന്റെ മാക്സിമം ഡെഡിക്കേഷന്‍ ഞാന്‍ ഇതില്‍ കാണുന്നുണ്ട്. പാട്ട് പാടിയതിന്റെ ശബ്ദമധുരിമയിലോ ഭാവത്തിലോ അല്ല, മറിച്ച് അത് തന്നെക്കൊണ്ട് കഴിയുന്ന വിധം ആസ്വദിക്കുവാനും അവതരിപ്പിക്കാനും കാണിച്ച ‘ആത്മാര്‍ത്ഥത‘ തീര്‍ച്ചയയും പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ്.

അനില്‍ശ്രീ... said...

പാട്ട് പാടിയ സ്വരത്തെ കുറിച്ചല്ല ഞാന്‍ പറഞ്ഞത് അഭീ.. മൊത്തത്തില്‍ ഉള്ള അഭിപ്രായം ആണ്.

ആദ്യത്തേതിനെ പറ്റി പറഞ്ഞാല്‍ "ഒറ്റ ശ്വാസത്തില്‍" പാടി തീര്‍ക്കണം എന്ന വാശിയോടെ പാടിയ പോലെ തോന്നി. ഒരു നിര്‍ത്ത് പോലുമില്ലാതെ. ഏത് കവിത കിട്ടിയാലും ഇങ്ങനെ പാടാന്‍ ആര്‍ക്കും കഴിയും. ഇത് പ്രൈമറി ക്ലാസിലെ കവിത ചൊല്ലല്‍ ഒന്നും അല്ലല്ലോ.

രണ്ടാമത്തേത് തമ്മില്‍ ഭേതം എന്ന് പറയാം. പക്ഷേ അതിലും പുതുമ ഒന്നും തോന്നിയില്ല. അഭി പറഞ്ഞപോലെ ഡെഡിക്കേഷനെ ഞാനും അഭിനന്ദിക്കാം. പക്ഷേ ഈണത്തേയോ 'സംഗതി'കളേയോ ഒന്നും അഭിനന്ദിക്കാന്‍ തോന്നിയില്ല. പിന്നെയും പിന്നെയും കേട്ടു. എന്നിട്ടും തോന്നുന്നുമില്ല. പിന്നെ എന്റെ അഭിപ്രായം ആയിരിക്കില്ലല്ലോ എല്ലാ ആസ്വാദകരുടേയും.

സംഗീതം അറിയാത്ത എന്റെ അഭിപ്രായം ആണിത്. അതിനാല്‍ തെറ്റ് കാണാം. പക്ഷേ അഭിപ്രായം മാറ്റാന്‍ ഞാനില്ല. എം.ജിയും അണ്ണാച്ചിയും പറയുന്ന പോലെ, അടുത്ത "റൗണ്ടില്‍" നല്ല പോലെ പാടും എന്ന് കരുതുന്നു.

ഇഷ്ടപ്പെട്ടില്ല എന്ന് നേരിട്ട് പറഞ്ഞതില്‍ സ്വപ്നാടകന്‍ ക്ഷമിക്കുക.

Manoj | മനോജ്‌ said...

നിങ്ങള്‍ അഭിപ്രായമെഴുതിയതിന് വളരെ നന്ദി. അനില്‍ശ്രീ തുറന്നു പറഞ്ഞതില്‍ ഒരു വിഷമവുമില്ല. പാട്ടുകള്‍ കുറച്ചും കൂടി നന്നാക്കാന്‍ ശ്രമിക്കാം. നിങ്ങളുടെ വാക്കുകള്‍ constructive criticism ആയി മാത്രമേ കരുതുന്നുള്ളൂ.

ഇതിനു മുന്‍പ് ഞാന്‍ പോസ്റ്റു ചെയ്ത പാട്ട് ഒക്കുമെങ്കില്‍ കേട്ടു നോക്കൂ. അതിനു pace പോരാ എന്ന് അഭിപ്രായങ്ങള്‍ കണ്ടു. അതുകൊണ്ട് attention span കുറവായ നമുക്ക് pace കൂട്ടി പാടി നോക്കിയതാണ്. (ചന്ദനക്കുടത്തിന് ചെണ്ടക്കാര്‍ താളം കൂട്ടിയും കുറച്ചും വിഷമിക്കുന്നതു പോലെ... :) )

ഒരു പ്രൊഫഷണല്‍ സംഗീത സംവിധായകനോ പാട്ടുകാരനോ അല്ല ഞാന്‍, എന്റെ പാട്ട് ആരുടെയും പിടിച്ച് കേള്‍പ്പിക്കുന്നുമില്ല. (ഇനി ചിലപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഗ്വണ്ടാനമോ ബേ-യിലെ തടവറകളില്‍ എന്റെ പാട്ടുകള്‍ ഉച്ചഭാഷിണികളിലൂടെ 24 മണിക്കൂറും കേള്‍പ്പിച്ച് പാവങ്ങളെ ‘ഉരുട്ടു’ ന്നുണ്ടാവാം... ) :)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇനിയും പോരട്ടെ. :)

Gopan | ഗോപന്‍ said...

മനോജ്,
ഈ കവിത കാണുന്നത് ആദ്യമാണ്.
അഭിപ്രായമെഴുതുന്ന എല്ലാവരും പറയുന്നപോലെ പാടുക
ബുദ്ധിമുട്ടാണെങ്കില്‍ കൂടി അങ്ങിനെ ഒരു ശ്രമം നടത്തിയതിനു
പ്രത്യേക നന്ദി. ഇതിലെ രണ്ടും ഇഷ്ടമായി. :)

Unknown said...

എനിക്ക് പാടാനറിയില്ല വല്ലവരും പാടിയത്
കേള്‍ക്കും
അനിലിന്റെ അഭിപ്രായം തന്നെയാണ്
എനിക്കും
കുറച്ചു കൂടി നന്നാക്കാമായിരുന്നു

Manoj | മനോജ്‌ said...

ഒരാള്‍ പറയുന്നു - “കുട്ടിക്കവിതയാണ്, ‘സംഗതി‘യൊക്കെ കുറച്ചു മതി, കുഞ്ഞുങ്ങള്‍ക്ക് പാടാന്‍ പാകത്തിന് ഈണമിട്ടു പാടൂ” എന്ന്...

മറ്റൊരാള്‍ പറയുന്നു -
“പാട്ടിനു സംഗതി കുറവാ“ണെന്ന്...

ഇനി ഒരാള്‍ പറയുന്നു -
“പാട്ടിന് വേഗം പോരാ” എന്ന്;

മറ്റൊരാള്‍ക്കോ -
“വേഗം കൂടിപ്പോയെ“ ന്ന്.

ഇതിലെ കഥയില്ലായ്മ ഇപ്പോള്‍ ഞാന്‍ അറിയുന്നു.

എന്റെ പാട്ടുകള്‍ കവിതയ്ക്കും കവിക്കുമുള്ള സ്നേഹോപഹാരങ്ങള്‍ മാത്രമെന്നറിയുക.

“സത്യം വദ:
മിതം വദ:
പ്രിയം വദ:”