Saturday, March 29, 2008

യുഗ്മഗാനം- “ശുഭദിനം” Renu & Manoj

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇവിടെ പോസ്റ്റ് ചെയ്ത “ശുഭദിനം” എന്ന കവിത രേണുവും ഞാനും കൂ‍ടി ഈണത്തില്‍ പാ‍ടിയത് ഇതാ.
.
.
.

“അമ്മുക്കുട്ടീ, കയ്യിലിരിക്കും കിണ്ണം കാണട്ടേ!”
“അപ്പുക്കുട്ടാ, കിണ്ണം കാട്ടാം, തട്ടിയെടുക്കല്ലേ?”

“അമ്മുക്കുട്ടീ, കിണ്ണം നിറയേ പായസമാണല്ലോ!
അപ്പുക്കുട്ടനു പായസമുണ്ണാന്‍ കൊതിയാവുന്നല്ലോ!!”

“അപ്പുക്കുട്ടാ തേവര് തന്ന പ്രസാദമിതാണല്ലോ
അനിയന്‍‌ കുട്ടന്‍ അതുമോര്‍ത്തവിടെ കാത്തിരിപ്പില്ലേ?
വീട്ടില്‍ വന്നാല്‍ ചോറും കറിയും പായസവും നല്‍കാം
മുറ്റത്തിട്ടൊരു നല്ലൂഞ്ഞാലില്‍ ആട്ടവുമാടാമേ...”

“ഊഞ്ഞാലാടാം, പായസമുണ്ണാം എന്തൊരു നല്ലദിനം!
അമ്മുക്കുട്ടിയെ ശകുനം കണ്ടത് നല്ലൊരു ശുഭദിനമേ!!!”

powered by ODEO
Podcast player വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് പാട്ട് ഇവിടെ download ചെയ്യാം.

6 comments:

Manoj | മനോജ്‌ said...

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇവിടെ പോസ്റ്റ് ചെയ്ത “ശുഭദിനം” എന്ന കവിത രേണുവും ഞാനും കൂ‍ടി ഈണത്തില്‍ പാ‍ടിയത് ഇതാ.

“അമ്മുക്കുട്ടീ, കയ്യിലിരിക്കും കിണ്ണം കാണട്ടേ!”
“അപ്പുക്കുട്ടാ, കിണ്ണം കാട്ടാം, തട്ടിയെടുക്കല്ലേ?”

puTTuNNi said...

രേണു ആന്‍ഡ്‌ മനോജ്
കവിതയും പിന്നെ അത് പാടിയത് കേള്‍ക്കാനും, നല്ല രസമുണ്ട്.

നാസ് said...

കൊള്ളാം.....

ഹരിശ്രീ said...

മനോഹരം...

ആ‍ശംസകള്‍.....

:)

പൊറാടത്ത് said...

എന്താ പറയ്‌വാ.. വേറെന്തോ പറയാനാ നാവില്‍ വന്നത്.. അത് മറന്നു..ഭാഗ്യം..

Manoj | മനോജ്‌ said...

എല്ലാവര്‍ക്കും നന്ദി! പൊറാടത്തിനു പ്രത്യേകം നന്ദി - കമന്റു പറയാത്തതിന് :)