Wednesday, September 3, 2008

അത്തം പത്തോണം - പൊന്നോണം! (ഓണക്കവിത)

ഒരു നല്ല ഓണപ്പാട്ടിതാ... ഈണമിട്ടു പാടാന്‍ പാകത്തിന്...

അത്തം പത്തോണം പൊന്നോണം! തിരുവോണം [2]
കേരളക്കരയിലെങ്ങും ആഹ്ലാദത്തകില്‍ മേളം! [അത്തം]

പുത്തരിച്ചോറുണ്ണാന്‍, പുത്തനുടുപ്പിടാന്‍
മുത്തശ്ശിക്കൊപ്പം(ഓണ) പൂവട നേദിക്കാന്‍.... [അത്തം]

മുത്താരം കുന്നിലെ കോലോത്തെ തത്തമ്മേം
തൃത്താലത്താഴത്തെ കാവിലെ പൂങ്കാറ്റും
മത്തപ്പൂ ചെത്തിപ്പൂ, പിച്ചകപ്പൂമാലാ
അണിയിച്ചൊരുക്കുന്നൂ, മാവേലിത്തമ്പ്രാനായ്! [അത്തം]

കൊമ്പുവിളി, കുഴലുവിളി
ചെണ്ടമേളം, തകിലടി!
പഞ്ചവാദ്യമേളത്തോടെ
തമ്പുരാന്റെ വരവിതാ!! [കൊമ്പു]

പമ്പയാറ്റില്‍ വള്ളം കളി
അമ്പലത്തില്‍ താലപ്പൊലി
വമ്പനാനപ്പുറത്തേറി
തമ്പുരാന്റെ വരവിതാ!! [കൊമ്പു]

അത്തം പത്തോണം പൊന്നോണം! തിരുവോണം [2]
കേരളക്കരയിലെങ്ങും ആഹ്ലാദത്തകില്‍ മേളം! [അത്തം]

5 comments:

ശ്രീലാല്‍ said...

ഉടന്‍ തന്നെ ഈ വരികള്‍ ട്യൂ‍ണിട്ട് പാടി പോസ്റ്റ് ചെയ്യേണ്ടതാണെന്ന് ഇതിനാല്‍ ഉത്തരവിടുന്നു.

ശ്രീ said...

ശ്രീലാലിന്റെ ഉത്തരവിനെ പിന്‍‌താങ്ങുന്നു
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ഓണപ്പാട്ട്.

താങ്കള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍!!!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഓണാശംസകള്‍!!!

അപ്പു ആദ്യാക്ഷരി said...

ട്യൂണീട്ടു കേള്‍ക്കണമേ... ഇതു
ട്യൂണിട്ടു കേള്‍ക്കണമേ...

ലിറീക്സ് കൊള്ളാം