Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, September 3, 2008

അത്തം പത്തോണം - പൊന്നോണം! (ഓണക്കവിത)

ഒരു നല്ല ഓണപ്പാട്ടിതാ... ഈണമിട്ടു പാടാന്‍ പാകത്തിന്...

അത്തം പത്തോണം പൊന്നോണം! തിരുവോണം [2]
കേരളക്കരയിലെങ്ങും ആഹ്ലാദത്തകില്‍ മേളം! [അത്തം]

പുത്തരിച്ചോറുണ്ണാന്‍, പുത്തനുടുപ്പിടാന്‍
മുത്തശ്ശിക്കൊപ്പം(ഓണ) പൂവട നേദിക്കാന്‍.... [അത്തം]

മുത്താരം കുന്നിലെ കോലോത്തെ തത്തമ്മേം
തൃത്താലത്താഴത്തെ കാവിലെ പൂങ്കാറ്റും
മത്തപ്പൂ ചെത്തിപ്പൂ, പിച്ചകപ്പൂമാലാ
അണിയിച്ചൊരുക്കുന്നൂ, മാവേലിത്തമ്പ്രാനായ്! [അത്തം]

കൊമ്പുവിളി, കുഴലുവിളി
ചെണ്ടമേളം, തകിലടി!
പഞ്ചവാദ്യമേളത്തോടെ
തമ്പുരാന്റെ വരവിതാ!! [കൊമ്പു]

പമ്പയാറ്റില്‍ വള്ളം കളി
അമ്പലത്തില്‍ താലപ്പൊലി
വമ്പനാനപ്പുറത്തേറി
തമ്പുരാന്റെ വരവിതാ!! [കൊമ്പു]

അത്തം പത്തോണം പൊന്നോണം! തിരുവോണം [2]
കേരളക്കരയിലെങ്ങും ആഹ്ലാദത്തകില്‍ മേളം! [അത്തം]

Saturday, August 9, 2008

G. മനുവിന്റെ “ഓര്‍മ്മയിലെ മഴ” എന്ന കവിത ഇതാ ...

G. മനു http://kallupencil.blogspot.com/ -ല്‍ അവതരിപ്പിച്ച “ഓര്‍മ്മയിലെ മഴ” എന്ന കവിത ചൊല്ലിയതിവിടെ കേള്‍ക്കാം.

“വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. ഓര്‍മ്മ
ത്തുള്ളികള്‍ മഴയായി വീണ്ടും മുന്നിലെത്തുന്നു
വെള്ളമേറിയ മുറ്റമിന്നൊരു പൊയ്‌കയാവുന്നു.. കളി
വള്ളമിട്ട മനസു വീണ്ടും കുളിരു കോരുന്നു.”




കവിത ഇവിടെ വായിക്കാം. പ്ലേയര്‍ വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് MP3 ഇവിടെ download ചെയ്യാം.

Sunday, May 11, 2008

തുമ്പീ - ഒരു പ്രേമസന്ദേശമേകുമോ?

പാടിയവതരിപ്പിക്കാന്‍ കൊള്ളാവുന്ന ഒരു പ്രേമഗീതം. സംഗീതം ചേര്‍ത്ത് പാടിയാല്‍ ലിങ്ക് അയച്ചുതരാന്‍ മറക്കരുതേ... :)


പൂത്തുമ്പീ പൂവാലിത്തുമ്പീ!
പുന്നാകച്ചോട്ടിലിരിക്കും വര്‍ണ്ണപ്പൂത്തുമ്പീ-
പൂവരശ്ശിന്നരികില്‍ നില്‍ക്കും കൂവളക്കണ്ണാള്‍ക്കെന്‍
പ്രേമസന്ദേശമൊന്നു ചൊല്ലി വരുമോ നീ?

[പൂത്തുമ്പീ ... ]


ഇന്നലെ കണ്ടപ്പോള്‍- കോവിലില്‍
ചന്ദനം ചാര്‍ത്തി നില്പൂ..
ഇന്നു ഞാന്‍ നോക്കിയപ്പോള്‍ - വാടിയില്‍
ഇളവെയില്‍കാഞ്ഞു നിന്നൂ!
ഈണത്തില്‍ പാടിയാ സുന്ദരിപ്പെണ്ണാള്‍ക്കു
സന്ദേശമേകിവരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!

[പൂത്തുമ്പീ ... ]


പൂവാറിന്‍ തീരത്ത് ഈറനണിഞ്ഞു- ചെം
തൂവല്‍ മിനുക്കി നില്‍പ്പൂ - പാട്ടൊന്നു മൂളിയവള്‍.
പൂവാകത്തളിരൊത്തിരി വീണുകിടന്ന വാടീല്‍ (വാടിയില്‍)
തൂവാനൊരുങ്ങി തീര്‍ത്ഥം - വെയിലേല്‍ക്കാന്‍ വന്ന മേഘം.

ഇളവെയ്‌ലും മഴമേഘോം കെട്ടിപ്പിടിക്കുന്നേരം
സന്ദേശമേകി വരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!

[പൂത്തുമ്പീ ... ]

Friday, April 11, 2008

Puzha.Com - കവിത - കുട്ടികളുടെ വിഷു!

പാടാന്‍ പറ്റിയ ഒരു കവിത ...

“കണിവെള്ളരിയും കൊന്നപ്പൂവും
കണികണ്ടുണരൂ കുട്ടികളേ,
ഫലമൂലാദികള്‍, സ്വര്‍ണ്ണം, വസ്ത്രം... “


കവിത ഇവിടെ...

Puzha.Com - Puzha Kids Channel

Monday, March 24, 2008

ശുഭദിനം.

“അമ്മുക്കുട്ടീ, കയ്യിലിരിക്കും കിണ്ണം കാണട്ടേ!”
“അപ്പുക്കുട്ടാ, കിണ്ണം കാട്ടാം, തട്ടിയെടുക്കല്ലേ?”

“അമ്മുക്കുട്ടീ, കിണ്ണം നിറയേ പായസമാണല്ലോ!
അപ്പുക്കുട്ടനു പായസമുണ്ണാന്‍ കൊതിയാവുന്നല്ലോ!!”

“അപ്പുക്കുട്ടാ തേവര് തന്ന പ്രസാദമിതാണല്ലോ
അനിയന്‍‌ കുട്ടന്‍ അതുമോര്‍ത്തവിടെ കാത്തിരിപ്പില്ലേ?
വീട്ടില്‍ വന്നാല്‍ ചോറും കറിയും പായസവും നല്‍കാം
മുറ്റത്തിട്ടൊരു നല്ലൂഞ്ഞാലില്‍ ആട്ടവുമാടാമേ...”

“ഊഞ്ഞാലാടാം, പായസമുണ്ണാം എന്തൊരു നല്ലദിനം!
അമ്മുക്കുട്ടിയെ ശകുനം കണ്ടത് നല്ലൊരു ശുഭദിനമേ!!!”