Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Wednesday, September 17, 2008

ഒരു വല്ലം ഓണപ്പാട്ടുകള്‍! ഓണം 2008 (മൈത്രി)

ഇക്കൊല്ലത്തെ അത്തം പത്തോണം തിരുവോണം ആറന്മുള ഉത്രട്ടാതി വള്ളം കളിയോടെ സമാപിച്ചെങ്കിലും ഞങ്ങള്‍ പ്രവാസി മലയാളികള്‍ക്ക് ഓണം ഈ വരുന്ന വാരാന്തത്തോടെയേ പൂര്‍ണ്ണമാകുകയുള്ളൂ. അന്നാണ് “മൈത്രി” യുടെ ഓണാ‍ഘോഷം.

ഇക്കൊല്ലത്തെ ഓണപ്പരിപാടിയുടെ ഭാഗമായി ഞങ്ങള്‍ കുട്ടികളെയും മുതിര്‍ന്നവരെയും വച്ച് ഒരു ലഘു നൃത്തനാടകം നടത്തുന്നുണ്ട്. അതിന്റെ ശബ്ദ ലേഖനങ്ങളും സ്ക്രിപ്റ്റുമൊക്കെ മൈത്രിയുടെ വെബ് സൈറ്റില്‍ ചേര്‍ക്കണമെന്നു കരുതുന്നു. മറ്റു പ്രവാസി മലയാളി സംഘങ്ങള്‍ക്ക് അവയെടുത്ത് വരുംകാല ഓണപ്പരിപാടികളില്‍ ഉപയോഗിക്കാനുതകുമെന്ന വിശ്വാസത്തോടെ...  (ഇവ ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ പോസ്റ്റിന് ഒരു കമന്റായോ ഇ-മൈയില്‍ വഴിയോ എന്നെ സമീപിക്കാനപേക്ഷ.)

ഈ നൃത്ത-നാടകത്തിനുവേണ്ടി രാജേഷ് നാരോത്ത് മെനഞ്ഞെടുത്ത പാട്ടുകളിതാ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു.
ആശംസകളോടെ, മറ്റൊരു പ്രവാസി മലയാളി.

Sunday, May 11, 2008

തുമ്പീ - ഒരു പ്രേമസന്ദേശമേകുമോ?

പാടിയവതരിപ്പിക്കാന്‍ കൊള്ളാവുന്ന ഒരു പ്രേമഗീതം. സംഗീതം ചേര്‍ത്ത് പാടിയാല്‍ ലിങ്ക് അയച്ചുതരാന്‍ മറക്കരുതേ... :)


പൂത്തുമ്പീ പൂവാലിത്തുമ്പീ!
പുന്നാകച്ചോട്ടിലിരിക്കും വര്‍ണ്ണപ്പൂത്തുമ്പീ-
പൂവരശ്ശിന്നരികില്‍ നില്‍ക്കും കൂവളക്കണ്ണാള്‍ക്കെന്‍
പ്രേമസന്ദേശമൊന്നു ചൊല്ലി വരുമോ നീ?

[പൂത്തുമ്പീ ... ]


ഇന്നലെ കണ്ടപ്പോള്‍- കോവിലില്‍
ചന്ദനം ചാര്‍ത്തി നില്പൂ..
ഇന്നു ഞാന്‍ നോക്കിയപ്പോള്‍ - വാടിയില്‍
ഇളവെയില്‍കാഞ്ഞു നിന്നൂ!
ഈണത്തില്‍ പാടിയാ സുന്ദരിപ്പെണ്ണാള്‍ക്കു
സന്ദേശമേകിവരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!

[പൂത്തുമ്പീ ... ]


പൂവാറിന്‍ തീരത്ത് ഈറനണിഞ്ഞു- ചെം
തൂവല്‍ മിനുക്കി നില്‍പ്പൂ - പാട്ടൊന്നു മൂളിയവള്‍.
പൂവാകത്തളിരൊത്തിരി വീണുകിടന്ന വാടീല്‍ (വാടിയില്‍)
തൂവാനൊരുങ്ങി തീര്‍ത്ഥം - വെയിലേല്‍ക്കാന്‍ വന്ന മേഘം.

ഇളവെയ്‌ലും മഴമേഘോം കെട്ടിപ്പിടിക്കുന്നേരം
സന്ദേശമേകി വരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!

[പൂത്തുമ്പീ ... ]

Sunday, March 23, 2008

പുതിയൊരുദ്യമം

പുതിയൊരുദ്യമം

ദിവാസ്വപ്നങ്ങള്‍ എന്ന ബ്ലോഗില്‍ കവിതകള്‍ പാടി പോസ്റ്റ് ചെയ്ത് അത് ഇപ്പോള്‍ കവിതയ്ക്കുള്ളതാണോ അതൊ എന്റെ കഥകള്‍ക്കുള്ളതാണോ എന്ന് ആകെ കണ്‍ഫ്യൂഷന്‍. അങ്ങനെയാണ്‍ കവിത/പാട്ട് എന്നിവയ്ക്ക്മാത്രമായൊരു ബ്ലോഗു തുടങ്ങാമെന്ന് തീരുമാനിച്ചത്.

അങ്ങനെ ഇത് തുടങ്ങി. ഏവരുടെയും പ്രോത്സാഹനവും സഹകരണവും അതിലുപരി അഭിപ്രായങ്ങളും നീര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഒരു തേങ്ങാ, ഇവിടെ .. ദാ... ഠേ!!