Thursday, April 3, 2008

G.Manu-വിന്റെ "രാധയും അച്ഛനും ആകാശവും" by ManojE

G.Manu-വിന്റെ രാധയും അച്ഛനും ആകാശവും

രാവിലീയാകാശ വിസ്മയം കാണുവാന്‍
രാധയും അച്ഛനുമൊത്തുചേര്‍ന്നു

എണ്ണിയാല്‍ തീരാത്ത താരങ്ങളാദൂര
വിണ്ണിലായ്‌ മിന്നുന്ന കണ്ടു നിന്നു

പാലാഴിപോലലയാടുന്ന വാനിലായ്‌
ആലോലമോടും മുകില്‍നിരയില്‍

ചിമ്മിയും മങ്ങിയും കണ്ണുകവര്‍ന്നും കൊ-
ണ്ടമ്മട്ടിലെത്രയോ നക്ഷത്രങ്ങള്‍



powered by ODEO
MP3 ഇവിടെ download ചെയ്യാം ... കവിത ഇവിടെ

8 comments:

Manoj | മനോജ്‌ said...

G.Manu-വിന്റെ “രാധയും അച്ഛനും ആകാശവും“ എന്ന കവിത ചൊല്ലിയതിവിടെ...

“രാവിലീയാകാശ വിസ്മയം കാണുവാന്‍
രാധയും അച്ഛനുമൊത്തുചേര്‍ന്നു...”

എം കെ ഭാസി said...

മനു, കവിത വായിച്ചു. വീണ്ടും വായിച്ചു. കൂടുതല്‍ ആസ്വദിച്ചു. കവിത നന്നായി എന്നു പറയാന്‍ മടിയില്ല.

ഗായത്രി അവാര്‍ഡ്‌ കിട്ടിയെന്നറിഞ്ഞതില്‍ സന്തോഷം.
ഇതിലേ നടന്നവര്‍ എന്ന എന്‍റെ കവിതയ്ക്കു മുമ്പെങ്ങോ ഗായത്രി അവാര്‍ഡ്‌ കിട്ടിയിരുന്നു.

എം കെ ഭാസി

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മനു, വളരെ നല്ല കവിത

ശ്രീ said...

മനുവേട്ടനും മനോജേട്ടനും ആശംസകള്‍!
:)

Unknown said...

മനോഹരമായിട്ടുണ്ട്

അജയ്‌ ശ്രീശാന്ത്‌.. said...

"എണ്ണിയാല്‍ തീരാത്ത താരങ്ങളാദൂര
വിണ്ണിലായ്‌ മിന്നുന്ന കണ്ടു നിന്നു
പാലാഴിപോലലയാടുന്ന വാനിലായ്‌
ആലോലമോടും മുകില്‍നിരയില്‍
ചിമ്മിയും മങ്ങിയും കണ്ണുകവര്‍ന്നും കൊ-
ണ്ടമ്മട്ടിലെത്രയോ നക്ഷത്രങ്ങള്‍"

മനുവിനും മനോജിനും എന്റെ വക ആശംസകള്‍.. തരുന്നൂട്ടോ...

ബൈജു (Baiju) said...

നന്നായിട്ടുണ്ട്, ഇനിയും പോരട്ടേ കവിതയും ഈണവും....:)

-ബൈജു

Manoj | മനോജ്‌ said...

മനുവിന്റെ കവിത ഞാന്‍ പാടിയത് കേട്ട് അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി. മനുവിന്റെ ഓട്ടന്‍‌തുള്ളല് ഒന്നു പാടി ആടിയാലോ എന്നാലോചനയുണ്ട്... :)